Thursday, July 16, 2026

ഹരി മേനോന്‍ കാല്‍ഗറിയില്‍ അന്തരിച്ചു

കാല്‍ഗറി: ആല്‍ബര്‍ട്ട കാല്‍ഗറി യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. ബിജോയ് മേനോന്റെയും ഡോ. അര്‍ച്ചന വിജയുടെയും മകന്‍ ഹരി മേനോന്‍ (20) അന്തരിച്ചു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളാണ്.

പരേതനോടുള്ള ആദരസൂചകമായി കാല്‍ഗറിയില്‍ പൊതുദര്‍ശനവും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 18 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കാല്‍ഗറിയിലെ ‘കണ്‍ട്രി ഹില്‍സ് ക്രിമറ്റോറിയം ആന്‍ഡ് ഫ്യൂണറല്‍ സര്‍വീസസ്’ (Country Hills Crematorium & Funeral Services, 11995 16 St NE, Calgary) ഹാളിലാണ് ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ മലയാളി സുഹൃത്തുക്കളും പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!