ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനും മികച്ച നടനായി. ഭ്രമയുഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. കൂടാതെ ഭ്രമയുഗം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.
ഭ്രമയുഗത്തില്‍ പോറ്റിയായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച അഭിനയ മികവിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്‌കാരമാണിത്. നേരത്തെ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, പൊന്തന്മാട, വിധേയന്‍, ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക.. സംസ്ഥാന തലത്തില്‍ 10 അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മഞ്ഞുമ്മല്‍ ബോയിസിന് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ല. മലയാളത്തില്‍ നിന്നും പ്രതീക്ഷ നല്‍കി മമ്മൂട്ടിയുടെ ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും ആസിഫലിയുടെ കിഷ്‌കിന്ധ കാണ്ഡവും ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ മികച്ച നടനുള്ള പുരസ്‌കാരവും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ഭ്രമയുഗത്തിന് ലഭിച്ചപ്പോള്‍ കിഷ്‌കിന്ധ കാണ്ഡവും മഞ്ഞുമ്മല്‍ ബോയ്സും നിരാശപ്പെടുത്തി. ചിദംബരമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധാനം. ചിത്രം 200 കോടിയുടെ ക്ലബ്ബില്‍ കയറിയെങ്കിലും നിര്‍മാതാക്കള്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കം മൂലം നിയമനടപടികള്‍ നേരിടുകയാണ്.
