Saturday, July 18, 2026

മികച്ച നടനായി നാലാം തവണയും മമ്മൂട്ടി, ഗായിക വൈക്കം വിജയലക്ഷി: 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്‌കാരമാണിത്. നേരത്തെ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, പൊന്തന്മാട, വിധേയന്‍, ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയത്. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. വൈക്കം വിജയ ലക്ഷ്മിയാണ് മികച്ച ഗായിക. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ `അങ്ങ് വാന കോണിലെ’ എന്ന ഗാനത്തിനാണ് അവാര്‍.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്‌കാരം ശ്രീകാന്ത് സ്വന്തമാക്കി.മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായന്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്‌കാരം ശ്രീകാന്ത് സ്വന്തമാക്കി.

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച റായനാണ് മികച്ച തമിഴ് സിനിമ. കമ്മിറ്റി കുറോളുവാണ് മികച്ച തെലുങ്ക് സിനിമ. യദു വംശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മെയ്യഴകനിലെ സൗണ്ട് മിക്സിങ് എന്‍ജിനീയര്‍ സുരേന്‍ ജി പ്രത്യേക ജൂറി പരാമര്‍ശം നേടി.

2024 ല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ഫീച്ചര്‍ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!