Wednesday, September 30, 2026

സ്റ്റെൽകോയിലെ തൊഴിൽ വെട്ടിക്കുറയ്ക്കൽ; യുഎസ് ഉടമകൾക്കെതിരെ നിയമപരമായ നടപടിക്ക് കാർണി

ഹാമിൽടണിലെ സ്റ്റെൽകോ സ്റ്റീൽ പ്ലാന്റിൽ തൊഴിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ യുഎസ് ഉടമസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഒഹായോ ആസ്ഥാനമായ ക്ലീവ്ലാൻഡ്-ക്ലിഫ്സ് ആണ് സ്റ്റെൽകോയുടെ ഉടമസ്ഥർ. കാനഡ-യുഎസ് വ്യാപാര തർക്കവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് തൊഴിൽ വെട്ടിക്കുറയ്ക്കലിന് കാരണമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും കനേഡിയൻ സ്റ്റീൽ വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാരിന്റെ കൈവശമുള്ള നിയമപരമായ അധികാരങ്ങൾ ഉപയോഗിക്കുമെന്ന് കാർണി പറഞ്ഞു. സ്റ്റെൽകോയിലെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ തൊഴിലാളികളിലും അവരുടെ കുടുംബങ്ങളിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകുന്ന സാഹചര്യത്തിൽ സർക്കാർ വിഷയം ഗൗരവമായി കാണുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഹാമിൽടണിന്റെ വ്യാവസായിക സമ്പദ്‌വ്യവസ്ഥയിൽ സ്റ്റെൽകോയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. അതിനാൽ തൊഴിൽ വെട്ടിക്കുറയ്ക്കൽ പ്രാദേശിക തൊഴിലാളികളെയും അനുബന്ധ വ്യവസായങ്ങളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, കാനഡ-യുഎസ് വ്യാപാര ബന്ധത്തിൽ നിലനിൽക്കുന്ന സമ്മർദങ്ങൾക്കിടയിൽ സ്റ്റെൽകോയിലെ സംഭവവികാസങ്ങൾ ഇരുരാജ്യങ്ങളുടെയും വ്യാവസായിക ബന്ധങ്ങളിലും കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!