Saturday, August 1, 2026

മഴക്കെടുതി രൂക്ഷം: ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അടിയന്തര സജ്ജീകരണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ സജ്ജരാകണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും നടത്തിയ അവലോകന യോഗത്തിനുശേഷമാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തിരുവനന്തപുരത്ത് സി പി. ജോൺ, പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രിക്കായിരിക്കും.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ നടപടികൾക്കും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ട് പേരെ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നതായും മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തര നിർദ്ദേശം നൽകി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് സാഹചര്യവും നേരിടാൻ സജ്ജരാകാനാണ് നിർദ്ദേശം. മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!