തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളം അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം. ഇതില്‍ ഏറ്റവും ഉയര്‍ന്ന മഴ അളവ് 36 സെന്റിമീറ്ററാണെന്ന് ഐ.എം.ഡി ശാസ്ത്രജ്ഞന്‍ അഖില്‍ ശ്രീവാസ്തവ വ്യക്തമാക്കി. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴയുടെ അളവില്‍ ചില കുറവുകള്‍ ഉണ്ടായേക്കാമെങ്കിലും, നാളെയും ചില പ്രദേശങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് ആറാം തീയതി മുതല്‍ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന പ്രതിപക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നയം വ്യക്തമാക്കി രംഗത്തെത്തിയത്.

കൃത്യമായ സമയത്ത് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിപ്പുകള്‍ നല്‍കുന്നതില്‍ യാതൊരുവിധ പാളിച്ചകളും സംഭവിച്ചിട്ടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കാലാവസ്ഥാ അലര്‍ട്ടുകളും മഴ മുന്നറിയിപ്പുകളും പുറപ്പെടുവിക്കുന്നത് കൃത്യമായ പല ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
