Sunday, August 2, 2026

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമ്പോൾ നേരത്തെ മുന്നറിയിപ്പില്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മഴക്കെടുതിയിൽ നാല് മരണം കൂടി

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നതിനിടെ ഇന്ന് വിവിധ സംഭവങ്ങളിലായി നാല് പേർ കൂടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി ഇടത്തിൽ സ്വദേശി രാരിഷാണ് മരിച്ചത്.കോഴിക്കോട് കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മാസിൻ മരിച്ചു. വലിയാണ്ടി സ്വദേശി നൗഷാദിന്റെ മകനാണ് മാസിൻ.തിരുവനന്തപുരം തീരത്ത് കാണാതായ മത്സ്യത്തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെയും വിഴിഞ്ഞം സ്വദേശി ആന്റണിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.കൊല്ലം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ കടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!