Thursday, August 6, 2026

‘ഒളിവിലുള്ള എന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സംഭവത്തില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ഊന്നുകല്‍ പൊലീസ് പുതിയ കേസെടുത്തു. ഊന്നുകല്‍ സി.ഐയെ സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട് ഭീഷണിപ്പെടുത്തിയതിനാണ് ഈ നടപടി. നേരത്തെ കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അര്‍ജുന്‍ ആയങ്കി വീണ്ടും പൊലീസിന് നേരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

‘പിടിക്കാമെങ്കില്‍ വന്ന് പിടിക്ക്, ഇനി മുന്‍കൂര്‍ ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെ അര്‍ജുന്റെ വെല്ലുവിളി. ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാമെന്ന് കരുതിയതാണെന്നും, എന്നാല്‍ പ്രകോപിപ്പിച്ചതിനാല്‍ ഇനി പിടിച്ചാല്‍ മാത്രം കീഴടങ്ങാമെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇതിനുപുറമേ തനിക്കെതിരെ കള്ളക്കേസെടുത്ത കോതമംഗലം സി.ഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മേയ് മൂന്നിനാണ് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ച് പാര്‍ട്ടി നടത്തി കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടെ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോതമംഗലം സി.ഐയെ ഫേസ്ബുക്ക് കുറിച്ച് വഴി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സ്വീകരിച്ച ഭീഷണി സന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പ്രതിക്കെതിരെ കടുത്ത നിയമനടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!