Friday, August 7, 2026

2029 ലോക അത്ലറ്റിക്സിന് വേദിയാകാന്‍ ലണ്ടന്‍;അന്തിമ ബിഡ് സമര്‍പ്പിച്ചു

ലണ്ടന്‍: മറ്റൊരു ആഗോള കായിക മാമാങ്കത്തിന് വേദി ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് ലണ്ടന്‍ നഗരം. 2029-ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളാനുള്ള അന്തിമ ബിഡ് ലണ്ടന്‍ നഗരം വേള്‍ഡ് അത്ലറ്റിക്സ് ഫെഡറേഷന് സമര്‍പ്പിച്ചു. യുകെ അത്ലറ്റിക്സ്, ലണ്ടന്‍ മാരത്തണ്‍ ഇവന്റസ്, ഗ്രേറ്റ് റണ്‍ കമ്പനി എന്നിവ ഉള്‍പ്പെടുന്ന ‘അത്ലറ്റിക് വെഞ്ചേഴ്സ്’ ആണ് ലണ്ടന് വേണ്ടി ഔദ്യോഗികമായി ബിഡ് സമര്‍പ്പിച്ചത്.

ബിഡിന് അനുമതി ലഭിച്ചാല്‍ 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിനായി നിര്‍മ്മിച്ച ചരിത്രപ്രസിദ്ധമായ ഒളിമ്പിക് സ്റ്റേഡിയം (ലണ്ടന്‍ സ്റ്റേഡിയം) വീണ്ടും ഒരു വലിയ കായിക മേളയ്ക്ക് വേദിയാകും. നിലവില്‍ സ്റ്റേഡിയത്തിന്റെ പ്രധാന ഉപയോക്താക്കളായ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡ്, മത്സരങ്ങള്‍ക്കായി സ്റ്റേഡിയം വിട്ടുനല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സമയത്ത് ക്ലബിന്റെ മത്സരക്രമത്തെ ബാധിക്കാത്ത രീതിയില്‍ സ്റ്റേഡിയം ഉപയോഗിക്കാനാണ് ധാരണയായിരിക്കുന്നത്.

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് വിജയികരമായി ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞാല്‍ അത് യുകെ സമ്പദ്വ്യവസ്ഥയ്ക്ക് 400 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 4,300 കോടി രൂപ) സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടന്‍ ഇതിനുമുമ്പ് 2017-ലാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് വേദിയായത്. 2029-ലെയും 2031-ലെയും ചാമ്പ്യന്‍ഷിപ്പുകള്‍ക്കുള്ള ആതിഥേയരെ വേള്‍ഡ് അത്ലറ്റിക്സ് ഉടന്‍ തന്നെ പ്രഖ്യാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!