Sunday, September 6, 2026

റിച്ച്മണ്ട് ഹില്ലിൽ വീടിനുള്ളിൽ വെടിവെപ്പ്; ഒരാൾക്ക് ​ഗുരുതര പരുക്ക്

ടൊറന്റോ: ഒന്റാരിയോയിലെ റിച്ച്മണ്ട് ഹില്ലിൽ വീടിനുള്ളിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ​ഗുരുതര പരുക്ക്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ലെസ്ലി സ്ട്രീറ്റിനും വില്യം എഫ്. ബെൽ പാർക്ക്‌വേയ്ക്കും സമീപമുള്ള പ്രദേശത്താണ് വെടിവെപ്പുണ്ടായത്.

വിവരം ലഭിച്ചതിനെ തുടർന്ന് യോർക്ക് റീജനൽ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റയാളെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. വെടിവെപ്പിന് പിന്നാലെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

നിലവിൽ പൊതുജനങ്ങൾക്ക് നേരിട്ട് ഭീഷണിയില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ അന്വേഷണം തുടരുന്നതിനാൽ പ്രദേശത്ത് വലിയ തോതിൽ പൊലീസ് സാന്നിധ്യമുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വെടിവെപ്പിന്റെ കാരണം, പ്രതികളുടെ എണ്ണം, സംഭവത്തിലേക്ക് നയിച്ച സാഹചര്യം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!