Thursday, September 17, 2026

ന്യൂബ്രണ്‍സ്വിക്കില്‍ ഡീസല്‍ വില ഉയര്‍ന്നു; ലിറ്ററിന് 13 സെന്റ് വര്‍ധന

ന്യൂബ്രണ്‍സ്വിക്: ന്യൂബ്രണ്‍സ്വിക്കില്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. ഒറ്റരാത്രികൊണ്ട് ലിറ്ററിന് 13 സെന്റ് വര്‍ധിച്ചതോടെ പരമാവധി ഡീസല്‍ വില ലിറ്ററിന് 286.0 സെന്റായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തില്‍ രേഖപ്പെടുത്തിയ 14.2 സെന്റിന്റെ വര്‍ധനക്ക് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില ക്രമാതീതമായി ഉയര്‍ന്നത്.

അതേസമയം, റെഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ (Gasoline) വിലയില്‍ മാറ്റമൊന്നുമില്ല. പെട്രോളിന്റെ പരമാവധി വില ലിറ്ററിന് 201.8 സെന്റായി തന്നെ തുടരുന്നു. മറ്റ് മാരിടൈം പ്രവിശ്യകളായ (Maritime provinces) നോവസ്‌കോഷയിലും (Nova Scotia) പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലും (Prince Edward Island) ഇന്ധനവിലയില്‍ മാറ്റമില്ല. മൂന്ന് പ്രവിശ്യകളിലും അടുത്ത ഇന്ധനവില നിര്‍ണ്ണയം വെള്ളിഴാഴ്ച നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!