Saturday, November 14, 2026

ജെന്‍സെന്‍ ഹുവാങ്ങിനെ വീണ്ടും NVIDIA CEO ആക്കണം; പെറ്റീഷനില്‍ ഒപ്പിട്ട് മസ്‌ക്

വാഷിങ്ടണ്‍: ജെന്‍സെന്‍ ഹുവാങ്ങിനെ വീണ്ടും എന്‍വിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പെറ്റീഷനില്‍ ഒപ്പിട്ട് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. വിവാഹേതര ബന്ധത്തെ തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനായതിന് പിന്നാലെയാണ് ഹുവാങ്ങിന് പിന്തുണയുമായി മസ്‌ക് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താന്‍ ഈ പെറ്റീഷനില്‍ ഒപ്പിടുകയാണെന്ന് മസ്‌ക് പരസ്യമായി അറിയിച്ചത്. എന്‍വിഡിയ സിഇഒ സ്ഥാനത്ത് നിന്ന് ഹുവാങ്ങിനെ മാറ്റുകയാണെങ്കില്‍ അദ്ദേഹത്തെ തന്റെ കമ്പനിയില്‍ ജോലിക്കെടുക്കുമെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹുവാങ്ങിനെ ജോലിക്കെടുക്കണമെന്ന ഒരു എക്സ് ഉപയോക്താവിന്റെ കമന്റിന് മറുപടിയായി, എന്‍വിഡിയ മേധാവിയെ ജോലിക്കെടുക്കുന്നത് തനിക്ക് വലിയൊരു ആദരമായിരിക്കുമെന്നും മസ്‌ക് കുറിച്ചു.

ചൈനീസ് വനിതയുമായുള്ള ബന്ധം പുറത്തായതിനെ തുടര്‍ന്നുണ്ടായ കടുത്ത വിവാദങ്ങളാണ് ജെന്‍സെന്‍ ഹുവാങ്ങിനെ പദവി രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കിയത്. ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന ആലീസ് ഹുവാങ്ങിന് ചൈനീസ് ചാരസംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലാണ് വിഷയം കൂടുതല്‍ ഗുരുതരമാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!