Sunday, July 26, 2026

വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാന്‍സ്; രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെ പുറത്താക്കുമെന്ന് മാക്രോണ്‍

France bans foreign-funded Imams to combat Islamic radicalisation

വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാന്‍സ്. ഒപ്പം രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഇതിനായി പുതിയ നിയമവും മാക്രാണ്‍ ആവിഷ്‌കരിച്ചു.

മുസ്ലീം സമുദായങ്ങളെ നയിക്കുകയും ഏതെങ്കിലും തരത്തിലുള്ള മതമൗലികവാദത്തെ വേരോടെ പിഴുതെറിയാന്‍ സഹായിക്കുകയും ചെയ്യുന്നതായി മാക്രോണ്‍ ഫോറം ഓഫ് ഇസ്ലാം എന്ന പേരില്‍ ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്. മതനേതാക്കളെയാണ് ഇതിനായി നിയമിക്കുക.

വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.
ഷാര്‍ലി ഹെബ്ദോയുടെ സംഭവമാണ് ഫ്രാന്‍സിനെ ഇസ്ലാമിനെക്കുറിച്ച് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഈ പുതിയ നിയമം മതഭീകരതയെ നേരിടാനുള്ള വലിയ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!