ഓട്ടവ : ജനുവരി 24-ന് നടന്ന ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ 1,469 അപേക്ഷകർക്ക് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.

മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിലുള്ള 1,344 അപേക്ഷർക്ക് ഒരു പൊതുനറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, 45 അല്ലെങ്കിൽ അതിലും ഉയർന്ന സ്‌കോർ ഉള്ള എല്ലാ EOI അപേക്ഷകർക്കും PhD ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിൽ 125 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയതായി ഐആർസിസി അറിയിച്ചു. ഇൻവിറ്റേഷൻ ലഭിച്ച എല്ലാം അപേക്ഷകർക്കും ഒന്റാരിയോയിൽ പെർമനന്റ് റെസിഡൻസി (പിആർ) ലഭിക്കുന്നതിന്, അപേക്ഷ സമർപ്പിക്കാൻ 14 ദിവസം സമയം ലഭിക്കും.
