സമൂഹമാദ്ധ്യമങ്ങളില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവച്ച മാദ്ധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ട് കമ്പനി. ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (എബിസി) റേഡിയോ ഷോയുടെ അവതാരക അന്റോയ്നെറ്റ് ലറ്റൂഫിനെയാണ് പുറത്താക്കിയത്.

കമ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി നിരന്തരം പ്രവര്‍ത്തിച്ചതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് എബിസി അറിയിച്ചു. വിവാദപരമായ വിഷയങ്ങളില്‍ എബിസിയിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നല്കുന്ന നിര്‍ദ്ദേശമാണ്. ഇതിനെതിരെ പ്രവര്‍ത്തിച്ചതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു.
