ദുബായ് : കെട്ടിട നിർമാണവസ്തുക്കളുടെ വില വർധിപ്പിക്കുന്നത് തടഞ്ഞ് യു.എ.ഇ സാമ്പത്തികകാര്യമന്ത്രാലയം. നിർമാണ വസ്തുക്കളുടെ നേരത്തെയുണ്ടായിരുന്ന വില പുനസ്ഥാപിക്കണമെന്നും കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു. അമിതവില ഈടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ്നൽകി.

ഉത്തരവ് ലംഘിച്ച് വില വർധനവ് വരുത്തിയാൽ ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിർമാണ സാമഗ്രികൾക്ക് ന്യായമായ വില ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു. നിയമം ലംഘിക്കുകയും വിലവർധനവ് വരുത്തുകയും ചെയ്യുന്ന കമ്പനികളെ സംബന്ധിച്ച് 8001222 എന്ന നമ്പറിലോ info@economy.ae എന്ന മെയിൽ വഴിയോ വിവരം അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
