Tuesday, April 14, 2026

എയ്ജാക്സിൽ വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരിയായ പെൺകുട്ടി മരിച്ചു

ടൊറൻ്റോ :എയ്ജാക്സിൽ വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരിയായ പതിമൂന്ന് വയസ്സുള്ള പെൺകുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെ റോസ്‌ലാൻഡ് റോഡ് വെസ്റ്റിലെ സ്റ്റീവൻസ്ഗേറ്റ് ഡ്രൈവിലാണ് അപകടം നടന്നതെന്ന് ദുർഹം റീജനൽ പൊലീസ് സർവീസ് അറിയിച്ചു.

സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കറുത്ത നിറത്തിലുള്ള ഹ്യുണ്ടായ് സാൻ്റെ ഫെ ഇടിക്കുകയായിരുന്നു. കാറിൻ്റെ അടിയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ഉദ്യോഗസ്ഥർ പുറത്തെടുത്ത് പ്രദേശത്തെ ട്രോമ സെൻ്ററിലേക്ക് എയർലിഫ്റ്റ് ചെയ്തു. പിന്നീട് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡ് അടച്ചെങ്കിലും വീണ്ടും തുറന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!