Saturday, June 27, 2026

കെബെക്ക് പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി മെക്സിക്കോയിൽ കൊല്ലപ്പെട്ടതായി RCMP

മൺട്രിയോൾ : കെബെക്ക് പ്രവിശ്യാ പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി മാത്യു ബെലാംഗർ മെക്സിക്കോയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി RCMP റിപ്പോർട്ട്. അനധികൃതമായി തോക്കുകൾ കൈവശം വെച്ചതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് 2022-ൽ കെബെക്ക് പ്രവിശ്യാ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചത് മുതൽ മാത്യു ഒളിവിലായിരുന്നു. ഇയാൾക്ക് ഹെൽസ് ഏഞ്ചൽസുമായും ബന്ധമുണ്ടെന്നും മയക്കുമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ചയാണ് മാത്യു ബെലാംഗർ കൊല്ലപ്പെട്ടത്. മെക്‌സിക്കോയിലെ യുകാറ്റൻ പെനിൻസുലയിലെ പ്ലേയ ഡെൽ കാർമെനിലെ ജിമ്മിൽ നിന്ന് പുറത്തു ഇറങ്ങിയതിന് പിന്നാലെ മോട്ടോർ സൈക്കിളിലെത്തിയ കൊലയാളികൾ പാർക്കിങ് സ്ഥലത്ത് വെച്ച് ബെലാംഗറിനെ വെടിവെച്ചു കൊന്നതായാണ് മെക്സിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കാൻകൂണിലുള്ള തങ്ങളുടെ മെക്‌സിക്കൻ ലെയ്‌സൺ ഓഫീസർ മരണം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് RCMP വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!