Tuesday, July 21, 2026

ഓഷവയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച സംഭവം; പ്രതികളെ തിരയുന്നു

ടൊറന്റോ: ഓഷവയില്‍ വാഹനമോഷ്ടാക്കളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ തിരയുന്നു. ദുര്‍ഹം റീജിയനല്‍ പൊലീസ് ഉദ്യോഗസ്ഥനെയാണ് പരുക്കേല്‍പ്പിച്ചത്. മാര്‍ച്ച് 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ, 22 സ്റ്റീവന്‍സണ്‍ റോഡ് സൗത്തിലെ പ്ലാസയില്‍ നടന്ന വാഹന മോഷണത്തിലെ പ്രതികളാണ് അന്വേഷണ ഉദ്യോഗസ്ഥനെ അപകടപ്പെടുത്തിയത്.

പ്രതി വാഹനം പിന്നോട്ട് മാറ്റാന്‍ തുടങ്ങിയ ശേഷം ഉദ്യോഗസ്ഥനെ റോഡിലൂടെ വലിച്ചിഴച്ച്, പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ച് സ്ഥലം വിടുകയായിരുന്നു തുടര്‍ന്ന് ഉദ്യോഗസ്ഥന് നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കെബെക്ക് സ്വദേശിയായ അസിയ ഒവാഡ്രിയ (31) എന്ന സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുകയും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!