Tuesday, July 21, 2026

വെളളപ്പൊക്കക്കെടുതി: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഒന്റാരിയോ സര്‍ക്കാര്‍

ഓട്ടവ: ഈ വര്‍ഷം ഏപ്രിലില്‍ പെയ്ത കനത്ത മഴയിലും മഞ്ഞുരുകലിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായവുമായി ഒന്റാരിയോ. പ്രവിശ്യയിലെ ഡിസാസ്റ്റര്‍ റിക്കവറി അസിസ്റ്റന്‍സ് ഫോര്‍ ഒന്റാരിയന്‍സ് (DRAO) പദ്ധതി വഴി അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ഒറീലിയ, രാമറ, കവാര്‍ത്ത ലേക്ക്‌സ് എന്നീ പ്രദേശങ്ങളിലെ നിവാസികള്‍ക്കാണ് ധനസഹായത്തിന് അപേക്ഷിക്കാന്‍ അവസരമുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത വാസസ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍, ചെറുകിട സംരംഭങ്ങള്‍, സന്നദ്ധ സംഘടനകള്‍ (Non-profit organizations) എന്നിവയിലെ നാശനഷ്ടങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ ആശ്വാസധനം ലഭിക്കും.

പ്രവിശ്യാ സര്‍ക്കാര്‍ ‘ആക്റ്റിവേഷന്‍ ഏരിയകള്‍’ ആയി പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട പ്രദേശങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കവാര്‍ത്ത ലേക്ക്‌സിലെ ബെര്‍ണ്‍റ്റ് റിവര്‍, ഒറീലിയയിലെ സീഡര്‍ ഐലന്‍ഡ്, രാമറയിലെ ലേക്ക് സെന്റ് ജോണ്‍ എന്നീ മേഖലകളാണ് സെന്‍ട്രല്‍ ഒന്റാരിയോയിലെ പ്രധാന ആക്റ്റിവേഷന്‍ ഏരിയകള്‍.

മാനദണ്ഡങ്ങള്‍, ലഭിക്കുന്ന തുക, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഒന്റാരിയോ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസനാന തീയതി 2026 നവംബര്‍ 16 ആണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!