കാല്‍ഗറി : സാമ്പത്തിക അനിശ്ചിതത്വം ഭവന വിപണിയെ ബാധിച്ചതോടെ മെയ് മാസത്തിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17% കുറഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് (CREB). മെയ് മാസത്തിൽ നഗരത്തിൽ 2,568 വീടുകൾ വിറ്റഴിക്കപ്പെട്ടതായി ബോർഡ് പറയുന്നു. അതേസമയം പുതിയ ലിസ്റ്റിങ്ങുകളും ഇൻവെന്ററിയും വർധിച്ചു.

കഴിഞ്ഞ മാസം വിപണിയിൽ 4,842 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 11.6% വർധനയാണ് രേഖപ്പെടുത്തിയത്. നഗരത്തിലെ ഇന്‍വെന്ററി 6,740 വീടുകളാണ്. കഴിഞ്ഞ മാസം വീടുകളുടെ ശരാശരി വില 589,900 ഡോളർ ആയിരുന്നു. ഇത് 2024 മെയ് മാസത്തെ അപേക്ഷിച്ച് ഏകദേശം മൂന്ന് ശതമാനം കുറവാണ്.

വിൽപ്പനയിലെ സമീപകാല ഇടിവും ഇൻവെന്ററിയുടെ വർധനയും വിപണിയെ സന്തുലിതാവസ്ഥയിലേക്ക് മാറ്റാൻ സഹായിച്ചതായും വീടുകളുടെ വില കുറയാൻ കാരണമായതായും CREB ചീഫ് ഇക്കണോമിസ്റ്റ് ആൻ-മേരി ലൂറി പറയുന്നു.