കാൽഗറി : വടക്കുകിഴക്കൻ കാൽഗറിയിൽ കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ചയെ തുടർന്ന് ഒരാൾ മരിച്ചതായി കാൽഗറി ഫയർ ഡിപ്പാർട്ട്മെൻ്റ്. അബോധാവസ്ഥയിലായ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ മാർട്ടിൻഡെയ്ൽ കമ്മ്യൂണിറ്റിയിലെ വീട്ടിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ച ഉണ്ടായത്.

വീട്ടില്‍ ഉയര്‍ന്ന നിലയില്‍ കാര്‍ബണ്‍ മോണോക്സൈഡ് സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അവശനിലയിലായയാളെ ഫൂത്ത്ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.