Wednesday, March 18, 2026

നോർത്തേൺ ഒൻ്റാരിയോയിൽ ചെമ്പുകമ്പി മോഷണം: നാല് പേർ അറസ്റ്റിൽ

ടൊറൻ്റോ : നോർത്തേൺ ഒൻ്റാരിയോയിലെ കോൾമാൻ ടൗൺഷിപ്പിൽ ഹൈഡ്രോപോളുകൾ മുറിച്ചുമാറ്റി ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്. മെയ് ആദ്യ ആഴ്ചയാണ് മോഷണം നടന്നതെന്നും 33 ഹൈഡ്രോപോളുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ചതായും പൊലീസ് ആരോപിക്കുന്നു.

കോബാൾട്ട് പട്ടണത്തെയും ഹൗണ്ട് ച്യൂട്ട് ഹൈഡ്രോ ജനറേറ്റിംഗ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന റോഡിലുള്ള ഹൈഡ്രോപോളുകളാണ് പ്രതികൾ മോഷ്ടിച്ചത്. ഏകദേശം ഒരു ലക്ഷം ഡോളർ മൂല്യമുള്ള ചെമ്പുകമ്പി മോഷണം പോയതായി പൊലീസ് പറയുന്നു. 34 മുതൽ 51 വയസ്സ് വരെ പ്രായമുള്ള പ്രതികൾക്കെതിരെ മോഷണം, മോഷ്ടിച്ച വസ്തുക്കൾ കടത്തൽ എന്നിവ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!