Sunday, May 31, 2026

നികുതി റീഫണ്ടുകൾ വൈകുന്നു; കാനഡക്കാർ ദുരിതത്തിൽ

ഓട്ടവ : കാനഡ റവന്യൂ ഏജൻസി (CRA) സേവനങ്ങളിലെ കാലതാമസവും ആശയവിനിമയ പ്രശ്നങ്ങളും കാരണം ആയിരക്കണക്കിന് കനേഡിയൻ പൗരന്മാർ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. ടാക്സ് റീഫണ്ടുകൾ ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നുവെന്നും, ഇത് മറ്റ് ആനുകൂല്യങ്ങളെയും ബാധിക്കുന്നുവെന്നും കാനഡക്കാർ ആരോപിക്കുന്നു. അക്കൗണ്ടുകൾ ലോക്കാകുക, ഓട്ടോമേറ്റഡ് ഫോൺ സിസ്റ്റത്തിൽ കുടുങ്ങുക, ഏജന്റുമാരുമായി നേരിട്ട് സംസാരിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് കനേഡിയൻ ജനത നേരിടുന്നത്. പലപ്പോഴും എത്രനേരം കാത്തിരിക്കണം എന്ന ഓപ്ഷൻ പോലുമില്ലാതെ കോളുകൾ വിച്ഛേദിക്കപ്പെടുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സിആർഎയിൽ കൂടുതൽ വെട്ടിക്കുറവുകൾ വരുത്തുന്നത് കോൾ സെന്ററുകളെ ദോഷകരമായി ബാധിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകുന്നു.

ടാക്സ് റിട്ടേണുകൾ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാത്തത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുവെന്ന് നികുതിദായകർ പറയുന്നു. ചിലർക്ക് ഡിസെബിലിറ്റി ആനുകൂല്യങ്ങളും ചൈൽഡ് ബെനഫിറ്റുകളും പോലും വൈകുന്നതായും പരാതികളുണ്ട്. അതേസമയം, ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം ഓൺലൈൻ സെൽഫ്-സർവീസ് ടൂളുകൾ ഉപയോഗിക്കാൻ സിആർഎ വക്താവ് ചാൾസ് ഡ്രൂയിൻ നികുതിദായകരോട് അഭ്യർത്ഥിച്ചു. ഫോൺ, ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!