വൻകൂവർ : വാരാന്ത്യത്തിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് 80,000 ലിറ്ററിലധികം ജെറ്റ് ഇന്ധനം കംലൂപ്സ് തടാകത്തിലേക്ക് ഒഴുകിയതായി ബ്രിട്ടിഷ് കൊളംബിയ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നവംബർ 1 ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ചെറി ക്രീക്കിന് സമീപം കനേഡിയൻ പസഫിക് കൻസാസ് സിറ്റി (സിപികെസി) ട്രെയിനാണ് പാളം തെറ്റിയത്. ഒരു ലോക്കോമോട്ടീവും ഏകദേശം 17 ബോഗികളുമാണ് പാളം തെറ്റിയത്. ബോഗികളിൽ നാലെണ്ണം ഇന്ധനം നിറച്ചതും അഞ്ചെണ്ണം ജിപ്സവും ഒരെണ്ണം പൾപ്പ് ഉൽപ്പന്നങ്ങൾ നിറച്ചതുമായിരുന്നു.

അതേസമയം ഇന്ധന ചോർച്ച നിയന്ത്രണവിധേയമാക്കിയതായി സിപികെസി വക്താവ് അറിയിച്ചു. തടാകത്തിൽ കലർന്ന ഇന്ധനവും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുള്ള ശുചീകരണ പ്രവർത്തനം തുടരുകയാണ്.
