വൻകൂവർ: യുഎസ് താരിഫ് സമ്മർദ്ദത്തെത്തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിൽ തടി മിൽ അടച്ചുപൂട്ടുന്നു. 100 മൈൽ ഹൗസിലെ തടി മിൽ സാമ്പത്തികമായി ലാഭകരമല്ലെന്നും 2025 അവസാനത്തോടെ അടച്ചുപൂട്ടുമെന്നും വെസ്റ്റ് ഫ്രേസർ ടിംബർ കമ്പനി അറിയിച്ചു.

സോഫ്റ്റ് വുഡ് തടിയുടെ ആവശ്യകത, ഉയർന്ന തീരുവ, എന്നിവ സാഹചര്യം കൂടുതൽ വഷളാക്കിയതായി കമ്പനി വ്യക്തമാക്കി. അടച്ചുപൂട്ടൽ സൈറ്റിലെ 165 ജീവനക്കാരെ ബാധിക്കുമെന്ന് വൻകൂവർ ആസ്ഥാനമായുള്ള കമ്പനി പറയുന്നു.
