ഓട്ടവ: പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് യോപ്ലൈറ്റിന്റെ YOP ഡ്രിങ്കബിൾ യോഗർട്ട് തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA ). YOP ന്റെ 200 മില്ലിയുടെ സ്ട്രോബെറി,ബനാന,പീച്ച്,ബ്ലൂബെറി ഫ്ലേവറുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

യോഗർട്ടിൽ ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ കയറാൻ സാധ്യതയുള്ള പാക്കേജിങ് പ്രശ്നം കണ്ടെത്തിയതിനാലാണ് ഈ നടപടിയെന്ന് യോപ്ലൈറ്റ് കാനഡ പറയുന്നു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് CFIA വ്യക്തമാക്കി.തിരിച്ചുവിളിച്ച എല്ലാ ഉൽപ്പന്നങ്ങളും വിപണയിൽ നിന്ന് യോപ്ലൈറ്റ് നീക്കം ചെയ്യുന്നുണ്ടെന്ന് CFIA പരിശോധിച്ചുവരികയാണെന്ന് ഏജൻസി അറിയിച്ചു.
തിരിച്ചുവിളിച്ച ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശമുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനോ, വിൽക്കാനോ, വിതരണം ചെയ്യാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
