Monday, March 23, 2026

‘വളരെ ആശങ്കാജനകം, വെനസ്വേലയിലെ ജനങ്ങൾക്ക് പിന്തുണ’; യുഎസ് നടപടിക്ക്‌ പിന്നാലെ പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി: വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്ടിക്കുകയാണെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷി ച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണം നടത്തി, തലസ്ഥാനമായ കരാക്കസിൽനിന്ന് യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോർസിനേയും തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.


‘വെനസ്വേലൻ ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പുനൽകുന്നു. സമാധാനവും മേഖലയുടെ സ്ഥിരതയും ഉറപ്പാക്കി, എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു’, വിദേശകാര്യമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കരാക്കസിലുള്ള ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹയങ്ങളും നൽകുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!