Tuesday, February 10, 2026

ഷോർട്ട് സർക്യൂട്ട്: കാനഡയിൽ ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്ത സാധ്യതയെ തുടർന്ന് ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. രണ്ട് വ്യത്യസ്ത റിപ്പോർട്ടുകളിലായി മൂന്ന് ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ബാധിച്ച വാഹനങ്ങളുടെ എഞ്ചിൻ ബ്ലോക്ക് ഹീറ്ററിൽ നിന്ന് കൂളൻ്റ് ചോരുകയും തുടർന്ന് ബ്ലോക്ക് ഹീറ്റർ പ്ലഗ് ഇൻ ചെയ്യുമ്പോൾ ഷോർട്ട് സർക്യൂട്ട് സംഭവിക്കാമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ആദ്യ തിരിച്ചുവിളിക്കൽ 2.0 എൽ എഞ്ചിൻ ഘടിപ്പിച്ച ചില വാഹനങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ട്രാൻസ്പോർട്ട് കാനഡ പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ എഞ്ചിൻ ബ്ലോക്ക് ഹീറ്റർ ഉപയോഗിക്കരുതെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. ബ്ലോക്ക് ഹീറ്റർ മാറ്റിസ്ഥാപിക്കുന്നതിന് ബാധിച്ച വാഹനം ഡീലർഷിപ്പിൽ എത്തിക്കണമെന്ന് വാഹനഉടമകൾക്ക് മെയിൽ അയയ്ക്കുമെന്ന് ഫോർഡ് കാനഡ റിപ്പോർട്ട് ചെയ്തു.

ആദ്യഘട്ട തിരിച്ചുവിളിക്കലിൽ 2013-2019 മോഡൽ ഫോർഡ് എസ്കേപ്പ്, 2013-2018 മോഡൽ ഫോർഡ് ഫോക്കസ്, 2015, 2016 മോഡൽ ലിങ്കൺ എംകെസി എന്നീ വാഹനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 2021-2024 മോഡൽ ഫോർഡ് ബ്രോങ്കോ, 2021-2024 മോഡൽ ഫോർഡ് ബ്രോങ്കോ സ്പോർട്ട്, 2020-2022 മോഡൽ ഫോർഡ് എസ്കേപ്പ്, 2016-2024 മോഡൽ ഫോർഡ് എക്സ്പ്ലോറർ, 2016-2018 മോഡൽ ഫോർഡ് ഫോക്കസ്, 2022-2024 മോഡൽ ഫോർഡ് മാവെറിക്, 2019-2024 മോഡൽ ഫോർഡ് റേഞ്ചർ, 2020-2022 മോഡൽ ലിങ്കൺ കോർസെയർ, 2016-2019 മോഡൽ ലിങ്കൺ എംകെസി എന്നിവയും തിരിച്ചുവിളിച്ചിട്ടുണ്ട്. തിരിച്ചുവിളിക്കലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് ഫോർഡ് വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1-800-565-3673 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!