എഡ്മിന്‍റൻ : ഫാമിലി ഡേ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്കൊരു മുന്നറിയിപ്പ്. ആൽബർട്ടയുടെ പല ഭാഗങ്ങളിലും ഇന്നും നാളെയും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. 10 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രവചനത്തിലുള്ളത്. എന്നാൽ ചില മേഖലകളിൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

ഹൈവേകൾ 1, 2, 16 എന്നിവയുൾപ്പെടെ മധ്യ, തെക്കൻ ആൽബർട്ടയിൽ ചൊവ്വാഴ്ച മഞ്ഞുവീഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡുകൾ മഞ്ഞുമൂടിയതും വിസിബിലിറ്റി കുറയുകയും ചെയ്യുന്നതിനാൽ യാത്ര ദുഷ്കരമാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.
