Friday, February 20, 2026

ബ്യൂട്ടി പാർലർ ഉടമ രാത്രി ‘മാഡം വിഷം’; ഡൽഹിയിൽ വനിതാ ഡോൺ പിടിയിൽ

ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കുന്ന ലഹരിമരുന്ന് വ്യാപാരത്തിന് പിന്നിലെ പ്രധാന കണ്ണിയായ ഖുസ്നുമ അൻസാരി എന്ന ‘മാഡം സെഹർ’ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി. മഹിപാൽപൂർ ഫ്ലൈ ഓവറിന് സമീപം വെച്ച് നടന്ന മിന്നൽ പരിശോധനയിലാണ് വലിയ അളവിൽ ലഹരിമരുന്നുമായി ഇവർ പിടിയിലായത്.
വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഖുസ്നുമ. എന്നാൽ ഈ ബിസിനസ് വെറുമൊരു മറ മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന്റെ മറവിൽ ലോറൻസ് ബിഷ്ണോയ് – ഹാഷിം ബാബ ഗുണ്ടാ സംഘങ്ങൾക്ക് വേണ്ടി വലിയ തോതിലുള്ള ലഹരിമരുന്ന് വിതരണമായിരുന്നു ഇവരുടെ നേതൃത്വത്തിൽ നടന്നിരുന്നത്‌. കൈവശം എപ്പോഴും മാരകമായ ലഹരിമരുന്ന് സൂക്ഷിക്കുന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇവർക്ക് ‘മാഡം സെഹർ’ (വിഷം) എന്ന് പേരിട്ടത്. കുപ്രസിദ്ധ ഗുണ്ടാതലവൻ മഹ്ഫൂസ് എന്ന ബോബി കബൂത്തറിന്റെ അടുത്ത അനുയായിയാണ് ഖുസ്നുമ. കഴിഞ്ഞ ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബോബിക്ക് ഒളിത്താവളങ്ങൾ ഒരുക്കിയിരുന്നതും ഇവരായിരുന്നു. സിദ്ദു മൂസേവാല വധക്കേസ്, നടൻ സൽമാൻ ഖാനുമായി ബന്ധപ്പെട്ട വെടിവെപ്പ് കേസ് എന്നിവയിൽ ബന്ധമുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിനായാണ് ഇവർ പ്രധാനമായും പ്രവർത്തിച്ചിരുന്നത്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ മഹിപാൽപൂർ ഫ്ലൈഓവറിന് സമീപം കെണിയൊരുക്കിയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ വർദ്ധിച്ചുവരുന്ന ‘ലേഡി ഡോൺ’മാരുടെ സാന്നിധ്യം പൊലീസിനെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്‌. ബിഷ്ണോയി ഗ്യാങ്ങിന്റെ നേതൃനിരയിലേക്കുൾപ്പെടെ സ്ത്രീകൾ വന്നെത്തുന്ന പ്രവണത കൂടി വരുന്നതായും പൊലീസ്‌ പറയുന്നു. ഗ്യാങ്സ്റ്റർ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ, ദീപ എന്നീ ഡോണുകൾക്കു പിന്നാലെയാണ് മാഡം സെഹറും പിടിയിലാകുന്നത്. അതേസമയം, ഈ കുറ്റകൃത്യ സിൻഡിക്കേറ്റിൽ മാഡം സെഹറിന്റെ പങ്കെന്താണ് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞത് 6 കൊലക്കേസുകൾ എങ്കിലും ഇരുവർക്കുമെതിരെ ഉണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!