Monday, February 23, 2026

PEI PNP ഡ്രോ: 109 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, രാജ്യാന്തര ബിരുദധാരികൾക്ക് മുൻഗണന

ഷാർലെറ്റ്ടൗൺ : പുതിയ ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി പ്രിൻസ് എഡ്വേഡ് ഐലൻഡ്. രാജ്യാന്തര ബിരുദധാരികൾക്ക് മുൻഗണന നൽകിയ ഈ നറുക്കെടുപ്പിൽ 109 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിച്ചു. പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്‍റെ (PEI PNP) ലേബർ ഇംപാക്റ്റ്, എക്സ്പ്രസ് എൻട്രി പാത്ത്‌വേ വഴിയാണ് ഫെബ്രുവരി 19-ന് നടന്ന ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയത്.

ആരോഗ്യ സംരക്ഷണം, വ്യാപാര മേഖല, നിർമ്മാണം കൂടാതെ തൊഴിൽ ക്ഷാമം നേരിടുന്ന മറ്റ് പ്രധാന വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രവിശ്യയിലെ സാമ്പത്തിക ആഘാതത്തെ അടിസ്ഥാനമാക്കി തൊഴിലുകളിലും മുൻഗണനാ മേഖലകളിലും പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഇൻവിറ്റേഷൻ നൽകുന്നത് തുടരുമെന്ന് PEI ഓഫീസ് ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. PEI പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം, അടുത്ത നറുക്കെടുപ്പുകൾ മാർച്ച് 19 നും ഏപ്രിൽ 16 നും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!