Wednesday, February 25, 2026

ബി.സി. കോക്വിഹല്ല ഹൈവേയിൽ കനത്ത മഞ്ഞുവീഴ്ച: ജാഗ്രതാ നിർദ്ദേശം

വൻകൂവർ : ന്യൂനമർദ്ദത്തെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിലെ ഹോപ്പ് മുതൽ മെറിറ്റ് വരെയുള്ള കോക്വിഹല്ല ഹൈവേയിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച (ഫെബ്രുവരി 25) മുതൽ വെള്ളിയാഴ്ച (ഫെബ്രുവരി 27) വരെ ഹൈവേ 5-ന്‍റെ ഭാഗത്ത് 40 മുതൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.

മഞ്ഞ് അടിഞ്ഞുകൂടുന്നതിനാൽ റോഡുകളിലും നടപ്പാതകളിലും യാത്ര ദുഷ്കരമാകും. മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ശക്തമായ കാറ്റും വീശുന്നത് വിസിബിലിറ്റി കുറയുന്നതിനും കാരണമാകുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഉച്ച മുതൽ വ്യാഴം വരെ ഫ്രേസർ കാന്യോണിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച കാറ്റിന്‍റെ ശക്തി മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാകും. വ്യാഴാഴ്ച രാത്രി വൈകി കാറ്റിന്‍റെ ശക്തി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

സിക്കാമസ് മുതൽ ഗോൾഡൻ വരെയുള്ള ട്രാൻസ് കാനഡ ഹൈവേയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. ബുധനാഴ്ച രാത്രി റോജേഴ്‌സ് പാസിൽ അഞ്ച് മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും വ്യാഴാഴ്ച 10 മുതൽ 15 സെന്റീമീറ്റർ വരെ അധിക മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ചയും കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!