Thursday, February 26, 2026

ധനസഹായമില്ല: ഹാലിഫാക്സ് സ്റ്റുഡൻ്റ് ബസ് പാസ് പ്രോഗ്രാമിന്‍റെ ഭാവി അവതാളത്തിൽ

ഹാലിഫാക്സ് : നഗരത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ട്രാൻസിറ്റ് പാസുകൾ നൽകുന്ന പൈലറ്റ് പദ്ധതിക്ക് ഫണ്ട് നൽകില്ലെന്ന് നോവസ്കോഷ സർക്കാർ അറിയിച്ചു. 2021 ൽ ആരംഭിച്ച ട്രാൻസിറ്റ് പാസ് പൈലറ്റ് പ്രോഗ്രാമിൽ 7 മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് ബസ് പാസുകൾ സൗജന്യമായി നൽകുന്നു. പ്രവിശ്യാ സർക്കാറിന്‍റെ 12 ലക്ഷം ഡോളറും മുനിസിപ്പാലിറ്റിയുടെ ആറു ലക്ഷം ഡോളറും ഉപയോഗിച്ചാണ് പ്രവിശ്യ-ഹാലിഫാക്സ് മുനിസിപ്പാലിറ്റി സംയുക്ത സംരംഭമായ ഈ പദ്ധതി മുന്നോട്ടുപോയിരുന്നത്. എന്നാൽ, പ്രവിശ്യാ സർക്കാർ ഇപ്പോൾ ഈ ഫണ്ട് നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രവിശ്യാ ഫണ്ടിങ് ഇല്ലാതെ സ്റ്റുഡൻ്റ് ബസ് പാസ് പ്രോഗ്രാം തുടരാനാകില്ലെന്ന് സിറ്റി കൗൺസിലർ സാം ഓസ്റ്റിൻ പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്ക് പ്രോഗ്രാം നിർത്തലാക്കുകയാണെന്ന് മാത്രമേ പ്രവിശ്യയുടെ കത്തിൽ പറഞ്ഞിട്ടുള്ളൂ എന്നും ഓസ്റ്റിൻ പറഞ്ഞു. എന്നാൽ, പൈലറ്റ് പ്രോഗ്രാമിന്‍റെ ഭാവി എന്താണെന്ന് വ്യക്തമല്ല. അതേസമയം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ബസ് പാസുകൾ നൽകുന്നതിന് മറ്റു ചില ഫണ്ടുകൾ ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രെൻഡൻ മാഗ്വയർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!