വൻകൂവർ : യുഎസിൽ നിന്നും കാനഡയിലേക്ക് ഓപ്പിയം കടത്തിയ കേസിൽ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മെട്രോ വൻകൂവർ ബോർഡർ ഏജൻ്റുമാർ അറിയിച്ചു. ജനുവരി ഒമ്പതിന് യുഎസ് അതിർത്തിയിലെ വൻകൂവറിലെ പസഫിക് ഹൈവേ ട്രക്ക് ക്രോസിങ് വഴി കാനഡയിലേക്ക് എത്തിയ ട്രക്കിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 112 കിലോഗ്രാം ഓപ്പിയം പിടികൂടിയത്.

അതിർത്തി കടന്നുവരുന്ന സമയത്ത് ട്രക്കിന്‍റെ ട്രെയിലറിൽ അപാകത ശ്രദ്ധയിൽപ്പെട്ടതായി കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ സാധാരണയായി ഷിപ്പിങ്ങിന് ഉപയോഗിക്കുന്ന പാക്കേജിൽ നിന്ന് വ്യത്യസ്തമായ കാർഡ്ബോർഡ് ബോക്സുകൾ കണ്ടെത്തി. ഡിറ്റക്ഷൻ ഡോഗിനെ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഓപ്പിയം കണ്ടെത്തുകയായിരുന്നു. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ആർസിഎംപിയുടെ നാർക്കോട്ടിക് യൂണിറ്റിന് കൈമാറി. കേസിൽ അന്വേഷണം തുടരുകയാണെന്നും സിബിഎസ്‌എ പറയുന്നു.
