Friday, March 27, 2026

ഗൾഫ് മേഖലയിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പ്രതിസന്ധി: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ

ന്യൂഡൽഹി: അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം പരീക്ഷകൾ തടസ്സപ്പെട്ട ഗൾഫ് രാജ്യങ്ങളിലെയും ഇറാനിലെയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ പുതിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു. യുഎഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പരീക്ഷ നടത്താൻ കഴിയാത്ത വിഷയങ്ങൾക്ക് സ്കൂളുകളിൽ നടന്ന ഇന്റേണൽ പരീക്ഷകളുടെയും പ്രായോഗിക പരീക്ഷകളുടെയും അടിസ്ഥാനത്തിലാകും മാർക്ക് നൽകുക. ഗണിതം, ഇംഗ്ലീഷ്, ബയോളജി തുടങ്ങിയ പ്രധാന തിയറി വിഷയങ്ങൾക്ക് ക്വാർട്ടേഴ്സിലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകൾ എന്നിവയിൽ ലഭിച്ചതിൽ ഏറ്റവും ഉയർന്ന മാർക്കായിരിക്കും അന്തിമ ഫലത്തിനായി കണക്കിലെടുക്കുക. തിയറി പരീക്ഷകൾക്ക് പുറമെ പ്രൊജക്ട് വർക്കുകളും അക്കാദമിക് റെക്കോർഡുകളും ഗ്രേഡ് നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.

പരീക്ഷാ ഷെഡ്യൂളിലുണ്ടായ തടസ്സങ്ങൾ വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കാതിരിക്കാനാണ് ബോർഡ് ഇത്തരമൊരു നീക്കം നടത്തിയത്. ഈ പദ്ധതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അതത് സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!