Friday, April 10, 2026

‘ജനനായകന്‍’ ഓണ്‍ലൈനില്‍ ചോര്‍ന്നു; അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പുകള്‍ പുറത്ത്!

ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് നടന്‍ വിജയ്യുടെ അവസാന ചിത്രം ‘ജനനായകന്‍’ ഓണ്‍ലൈനില്‍ ചോര്‍ന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി കാത്തിരിക്കെയാണ് ചിത്രത്തിന്റെ നിര്‍ണ്ണായക ഭാഗങ്ങളാണ് ഇന്റര്‍നെറ്റില്‍ കട്ട് സീനുകളായി പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിന്റെ മാസ് ഇന്‍ട്രോ സീന്‍, ആകാംക്ഷയേറ്റുന്ന ടൈറ്റില്‍ കാര്‍ഡ്, വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ഗാനരംഗങ്ങള്‍ എന്നിവ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ എച്ച്.ഡി പതിപ്പില്‍ നിന്നുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കാട്ടുതീ പോലെ പടരുകയാണ്. ചിത്രത്തിലെ ചില പ്രധാന കാമിയോ വേഷങ്ങള്‍ വെളിപ്പെടുത്തുന്ന സീനുകളും ചോര്‍ന്നവയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എക്‌സ്, ഇന്‍സ്റ്റഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയുടെ മുഴുവന്‍ ഭാഗങ്ങളും ചോര്‍ന്നതായി ചിലര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

റിലീസുമായി ബന്ധപ്പെട്ട് നിലവില്‍ സിനിമ നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലാണ് ഈ തിരിച്ചടി. ജനുവരി 9-ന് പൊങ്കല്‍ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രം കൂടിയാണിത് എന്നതുകൊണ്ട് തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വിജയ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!