Monday, April 13, 2026

വിഷുവിന് ടൊവിനോയുടെ മാസ്സ് ആക്ഷൻ; ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 15-ന്

ടൊവിനോ തോമസ് – ഡിജോ ജോസ് ആന്റണി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പള്ളിച്ചട്ടമ്പി’ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 15-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

1957-58 കാലഘട്ടത്തിലെ ഇടുക്കിയിലെ ഒരു കാർഷിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അക്കാലത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും സാധാരണക്കാരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന മാസ് ചിത്രമാണിത്. ഒരു കൊമേഴ്‌സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രം വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്സ് ആണ് സംഗീതം. കയാദു ലോഹർ നായികയാകുന്ന ചിത്രത്തിൽ വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന കാലഘട്ടത്തിൽ ഉയരുന്ന ഒരു പുതിയ ശബ്ദത്തിന്റെ കഥ പറയുന്ന ചിത്രം സംഘർഷഭരിതമായ മുഹൂർത്തങ്ങളാലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!