Tuesday, April 14, 2026

‘ഈവ് 2026’: പത്താം വാർഷിക നിറവിൽ ഫ്രേസർ വാലി മലയാളി അസോസിയേഷൻ

ഫ്രേസർ വാലി മലയാളി അസോസിയേഷന്റെ (FVMA) പത്താം വാർഷികാഘോഷമായ ‘ഈവ് 2026’ മിഷനിലെ ക്ലർക്ക് തിയേറ്ററിൽ സംഘടിപ്പിച്ചു. ഈസ്റ്റർ, വിഷു, ഈദ് എന്നീ ആഘോഷങ്ങളെ മുൻനിർത്തി ഒരുക്കിയ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് അജയ് മത്തായി അധ്യക്ഷത വഹിച്ചു. എം.പി ബ്രാഡ് വിസ്, മിഷൻ സിറ്റി കൗൺസിലർ ജഗ് ഗിൽ, വിക്രം സർൺ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലമുള്ളവർക്കിടയിലെ ഐക്യവും സൗഹൃദവുമാണ് ഇത്തരം കൂട്ടായ്മകളുടെ കരുത്തെന്ന് അതിഥികൾ അഭിപ്രായപ്പെട്ടു.

2016-ൽ ഏതാനും കുടുംബങ്ങൾ ചേർന്ന് ആരംഭിച്ച കൂട്ടായ്മ 2018-ൽ ഒരു ഔദ്യോഗിക സംഘടനയായി മാറിയതിന്റെ ചരിത്രം ചടങ്ങിൽ അനുസ്മരിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളിൽ സംഘടനയെ നയിച്ച ഭാരവാഹികളെയും വളർച്ചയ്ക്ക് സഹായിച്ച വ്യക്തികളെയും വേദിയിൽ ആദരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കി സംഘടനയെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘ക്വീൻ ഓഫ് എഫ്.വി.എം.എ’ മത്സരത്തിൽ റിംന രാജൻ വിജയിയായി. സ്വാതി സജീവ് കുമാർ രണ്ടാം സ്ഥാനവും ഷെറി ജോസ് മൂന്നാം സ്ഥാനവും നേടി. സന്ധു ആൻഡ് സർൺ മോർട്ട്ഗേജസ്, ഫുൾ കെയർ ഓട്ടോ ഗ്ലാസ്, ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ് സിജു ജോർജ്, സോളമൻ ചെന്നൂർ റിയൽറ്റർ, ഫ്രഷ് 2 ഹോം സൂപ്പർമാർക്കറ്റ്, ജ്വൽ കേവ്സ് ഓൺലൈൻ ജ്വല്ലറി തുടങ്ങിയ സ്പോൺസർമാരുടെ പിന്തുണ പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് സെക്രട്ടറി അനു ആന്റു നന്ദി പ്രസംഗത്തിൽ അറിയിച്ചു. മിഷൻ സിറ്റിയുടെയും ക്ലർക്ക് തിയേറ്റർ ജീവനക്കാരുടെയും സഹകരണത്തോടെ നടത്തിയ പരിപാടി അബുസ് കിച്ചൺ ഒരുക്കിയ ഡിന്നറോടെയാണ് സമാപിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!