Tuesday, April 14, 2026

കെഎം മാണിക്ക് സ്മരണാഞ്ജലി; കാനഡയിൽ രക്തദാന ക്യാമ്പുമായി പ്രവാസി കേരള കോൺഗ്രസ്

ഗ്വൽഫ്: മുൻ മന്ത്രി കെ.എം. മാണിയുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒന്റാറിയോയിലെ ​ഗ്വൽഫിൽ വെച്ച് നടന്ന ക്യാമ്പിൽ കാനഡയിലെ മലയാളി പ്രവാസികൾ സജീവമായി പങ്കെടുത്തു. കനേഡിയൻ ബ്ലഡ് സർവീസസുമായി സഹകരിച്ച് മുൻവർഷങ്ങളിലും നടത്തിവരാറുള്ള ഈ ജീവകാരുണ്യ പ്രവർത്തനം ഇത്തവണയും വിപുലമായ രീതിയിലാണ് ഏകോപിപ്പിച്ചത്.

ലണ്ടൻ, ഒന്റാറിയോ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരും അനുഭാവികളും ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി. ഒരാളുടെ ജീവൻ രക്ഷിക്കാൻ ഓരോ 60 സെക്കന്റിലും രക്തം ആവശ്യമായി വരുന്ന കാനഡയിൽ, മാണി സാറിന്റെ സ്മരണയ്ക്കായി ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ പ്രവിശ്യകളിൽ നിന്നുള്ള ഭാരവാഹികളും പ്രവാസി കേരള കോൺഗ്രസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!