Friday, April 17, 2026

വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിൻ്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു; 8 മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രയ്‌ക്ക്‌ പോയ അധ്യാപകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു. അഞ്ചു പേർക്കു പരുക്കുണ്ട്. ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ 12 അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം കൊണ്ടൈ ആയു വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.

40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂർണമായി തകർന്നു. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലാണുള്ളത്‌. പരുക്കേറ്റവർ പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!