Sunday, April 19, 2026

സം​സ്ഥാ​നം ഇ​ന്നും ചു​ട്ടു​പൊ​ള്ളും; 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ചുട്ടുപൊള്ളിച്ച്‌ താപനില കൂ‌ടുന്നു. ഇ​ടു​ക്കി​യും വ​യ​നാ​ടും ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു. യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ് ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ‌ സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട് 40.1 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ചൂ​ടി​ന് നേ​രി​യ ആ​ശ്വാ​സ​മു​ണ്ടാ​യേ​ക്കും. ഏ​പ്രി​ൽ അ​വ​സാ​ന വാ​ര​ത്തോ​ട് കൂ​ടി വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യേ​ക്കും.

വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​ത്തി​നും മ​ഹാ​രാ​ഷ്ട്ര​യ്ക്കും മു​ക​ളി​ൽ നി​ല​നി​ന്നി​രു​ന്ന എ​തി​ർ ച​ക്ര​വാ​ത​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഇ​ത്ര​ത്തോ​ളം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​താ​ണ് രാ​ത്രി സ​മ​യ​ത്ത് പോ​ലും അ​ന്ത​രീ​ക്ഷം ത​ണു​ക്കാ​തി​രി​ക്കു​ന്ന​തി​ന് കാ​ര​ണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!