Sunday, April 19, 2026

കാനഡയിൽ സിഖ് വിരുദ്ധ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട്; 80 ശതമാനം പേർക്കും വിവേചനം

ടൊറൻ്റോ: കാനഡയിൽ സിഖ് വംശജർക്കെതിരെയുള്ള വിദ്വേഷവും വിവേചനവും ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ (WSO) പുറത്തുവിട്ട ഏറ്റവും പുതിയ ദേശീയ സർവേ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. സർവേയിൽ പങ്കെടുത്ത 80 ശതമാന ത്തിലധികം പേരും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിഖ് വിരുദ്ധ വിദ്വേഷം വർധിച്ച തായും അഭിപ്രായപ്പെട്ടു. വാക്കാലുള്ള അധിക്ഷേപങ്ങളാണ് ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുടി വളർത്തുക, തലപ്പാവ് ധരിക്കുക തുടങ്ങിയ മതപരമായ അടയാളങ്ങൾ ധരിക്കുന്നവർക്ക് നേരെയാണ് വിവേചനം കൂടുതൽ. ഇന്ത്യൻ വിദ്യാർത്ഥി കൾക്ക് നേരെയും വിദ്വേഷം വർധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വേഷവിധാനത്തിന്റെയും ഭക്ഷണരീതിയുടെയും പേരിൽ വിദ്യാലയങ്ങളിൽ പോലും അവഹേളനം നേരിടേണ്ടി വരുന്നുവെന്ന് പല വിദ്യാർത്ഥികളും അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്‌.

2025 ജനുവരി 1 മുതൽ മാർച്ച് 1 വരെ കാനഡയിലുടനീളമുള്ള 1,600-ലധികം സിഖ് വംശജരിൽ നിന്നാണ് സർവേ വിവരങ്ങൾ ശേഖരിച്ചത്. സിഖ് വിരുദ്ധ വിദ്വേഷം തടയാൻ കാനഡയുടെ ദേശീയ വംശീയ വിരുദ്ധ നയത്തിൽ ഇത്തരം പ്രവണതകളെ ഔദ്യോഗി കമായി ഉൾപ്പെടുത്തണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ഫെഡറൽ ആവശ്യപ്പെട്ടു. സിഖ് സമൂഹത്തിനെതിരെയുള്ള ഇത്തരം വിദ്വേഷ സംഭവങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ഓൺലൈൻ ഇടങ്ങളിലെ തെറ്റായ പ്രചാരണങ്ങളും കുടിയേറ്റ വിരുദ്ധ മനോഭാവവുമാണ് ഈ വർധനയ്‌ക്ക്‌ പിന്നിലെ പ്രധാന കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം സൗത്ത് ഏഷ്യൻ വംശജർക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിലും വലിയ വർധന ഉണ്ടായിട്ടുണ്ട്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!