Thursday, April 23, 2026

സ്റ്റീൽ, ഓട്ടോ തർക്കം പരിഹരിക്കാതെ യു.എസ് മദ്യത്തിനുള്ള നിരോധനം നീക്കില്ലെന്ന് മാർക്ക് കാർണി

ഓട്ടവ: കാനഡയിലെ പ്രവിശ്യകൾ ഏർപ്പെടുത്തിയിരിക്കുന്ന യു.എസ്‌ മദ്യത്തിനുള്ള നിരോധനം നീക്കണമെങ്കിൽ, കനേഡിയൻ ഉത്‌പന്നങ്ങൾക്ക്‌ മേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ കടുത്ത താരിഫുകൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. സ്റ്റീൽ, ഓട്ടോമൊബൈൽ, മരത്ത‌‌ടി തുടങ്ങിയ മേഖലകളിൽ അമേരിക്ക പ്രഖ്യാപിച്ച വ്യാപാര യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ മദ്യ നിരോധന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നും കാർണി വ്യക്തമാക്കി. ത്തിന്റെ കാര്യത്തിൽ പുരോഗതിയുണ്ടാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി കാനഡയുടെ നിലപാട് വ്യക്തമാക്കിയത്. മറ്റുമേഖലകളിൽ പുരോഗതിയുണ്ടായാൽ മദ്യ നിരോധനത്തിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനവും, വാഹനങ്ങൾക്ക് 25 ശതമാനവും താരിഫ് ഏർപ്പെടുത്തിയ അമേരിക്കൻ നടപടി വ്യാപാര കരാറുകളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ വ്യവസായ മേഖലയെ തകർക്കുന്ന രീതിയിലുള്ള അമേരിക്കയുടെ നടപടികളിൽ പ്രവിശ്യകൾക്ക് കടുത്ത അതൃപ്തിയുണ്ട്. നിലവിൽ ഒന്റാരിയോ ഉൾപ്പെടെയുള്ള പ്രധാന കനേഡിയൻ പ്രവിശ്യകളിൽ അമേരിക്കൻ മദ്യം വിൽക്കുന്നതിന് നിരോധനമുണ്ട്. കാനഡ-യുഎസ്-മെക്സിക്കോ കരാറിന്റെ (CUSMA) ലംഘനമാണ് ട്രംപിന്റെ താരിഫുകളെന്ന് കാർണി കുറ്റപ്പെടുത്തി. അതേസമയം, ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ ചില നടപടികളെ കാർണി വിമർശിക്കുകയും ചെയ്തു. റീഗന്റെ കാലത്തെ നയങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ഫോർഡ് നൽകിയ നേരത്തെ നൽകിയ പരസ്യങ്ങൾ ട്രംപിനെ ചൊടിപ്പിച്ചുവെന്നും ഇത് ചർച്ചകളെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ്‌ കാർണി വിലയിരുത്തിയത്‌.

കാനഡയുടെ യു.എസ്‌ മദ്യ നിരോധന നയത്തിനെതിരെ തിരിച്ചടിക്കുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് കാർണി കാനഡയുടെ നിലപാട് കടുപ്പിച്ചത്. ആൽബർട്ട, സസ്‌കാച്വാൻ തുടങ്ങിയ പ്രവിശ്യകൾ മദ്യ വിതരണം പുനരാരംഭിച്ചെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ മദ്യം വാങ്ങുന്ന സ്ഥാപനമായ LCBO നിയന്ത്രിക്കുന്ന ഒന്റാരിയോ നിരോധനത്തിൽ ഉറച്ചുനിൽക്കുകയാണ്. സ്വന്തം നാട്ടിലെ തൊഴിലവസരങ്ങൾ നശിപ്പിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!