Saturday, April 25, 2026

ഇറാന്‍ -അമേരിക്ക രണ്ടാം ഘട്ട ചര്‍ച്ച ഇസ്ലാമാബാദില്‍ നടന്നേക്കും

ഇസ്ലാമാബാദ്: ഇറാന്‍ -അമേരിക്ക രണ്ടാം ഘട്ട ചര്‍ച്ച ഇസ്ലാമാബാദില്‍ നടന്നേക്കും. അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നേരത്തെ തന്നെ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനിലെത്തിയിട്ടുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാന്‍ വഴി തങ്ങളുടെ നിലപാടുകള്‍ അറിയിക്കുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. അതേസമയം, ഇറാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ അവ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിലും യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുന്ന കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു.

അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജെറാദ് കുഷ്‌നറുമാണ് ചര്‍ച്ചകളില്‍ അമേരിക്കയെ പ്രതിനിധീകരിക്കുക. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നിലവില്‍ സംഘത്തോടൊപ്പമില്ലെങ്കിലും, ആവശ്യമായ ഘട്ടത്തില്‍ അദ്ദേഹം ഇസ്ലാമാബാദിലേക്ക് എത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് അറിയിച്ചു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനും ഈ ചര്‍ച്ചകള്‍ വഴിത്തിരിവാകുമെന്നാണ് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാക്ക് ധര്‍ പ്രത്യാശ പ്രകടിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!