Tuesday, April 28, 2026

സംസ്ഥാനത്ത് പാൽ വില കൂടും; ലിറ്ററിന് 4 രൂപ വർധിപ്പിക്കാൻ മിൽമയ്ക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: കേരളത്തിൽ മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാല് രൂപ വീതം കൂട്ടാനാണ് സർക്കാർ പ്രാഥമികമായി അനുമതി നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും നാളെ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലുണ്ടാകും.

കാലിത്തീറ്റ വിലയും പാലിന്റെ ഉത്പാദന ചെലവും കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് വില കൂട്ടാൻ മിൽമ തീരുമാനിച്ചത്. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. വില വർധനവ് എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ നാളത്തെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം വ്യക്തത വരും.

ആറുമാസം മുമ്പ് തന്നെ മിൽമ ഭരണസമിതി വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സർക്കാരിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു. ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഗണിച്ചാണ് ഈ വില വർധനയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ലിറ്ററിന് നാല് രൂപ കൂടുമ്പോൾ അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!