Saturday, May 2, 2026

‘മക്കളെ ചേർത്തുപിടിക്കാം, നേർവഴിയിൽ നയിക്കാം’; മാതൃദിനത്തിൽ പ്രത്യേക സെമിനാറുമായി WMC ഒന്റാരിയോ പ്രൊവിൻസ്

ടൊറന്റോ: ലോക മാതൃദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ ഒന്റാരിയോ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. “തലമുറവ്യത്യാസങ്ങളെ സമന്വയിപ്പിച്ച്, കുടുംബത്തിൽ മക്കളെ ചേർത്തുപിടിച്ച് നല്ല ദിശയിൽ എങ്ങനെ മുന്നോട്ട് നയിക്കാം” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ട്രെയിനറും കൗൺസിലറുമായ മധു ശ്രീയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

മാറുന്ന കാലഘട്ടത്തിൽ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കി, അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി സ്നേഹപൂർവ്വം എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചാണ് സെമിനാർ ചർച്ച ചെയ്യുന്നത്. ഇതിനാവശ്യമായ പ്രായോഗികമായ അറിവുകൾ പങ്കുവെക്കുന്ന സെമിനാർ, നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണെന്ന് വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം ഭാരവാഹികൾ അറിയിച്ചു. വിവിധയിടങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സൗജന്യ രജിസ്ട്രേഷൻ വഴി ഈ സെമിനാറിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ https://forms.gle/EUgBeA6eN7vVegRU7 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. വരും മാസങ്ങളിലും സാമൂഹിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളെ ആസ്പദമാക്കി കൂടുതൽ സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതായും സംഘാടകർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!