ഓഷവ: ഒൻ്റാരിയോയിലെ ഓഷവയിൽ വിൽപ്പനയ്ക്ക് ലിസ്റ്റിംഗ് നടത്തിയ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ആളുകൾ അവ മോഷ്ടിച്ചു കൊണ്ടു പോകുന്ന സംഭവങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ഒരു മലയാളിയുടെ വസതിയിലും ഇതേ സംഭവം ആവർത്തിച്ചു. വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന ടയറുകൾ വാങ്ങാനെന്ന മട്ടിൽ എത്തിയ യുവാക്കളാണ് കൺമുന്നിൽ നിന്നും സാധനങ്ങളെടുത്ത് കടന്നു കളഞ്ഞത്. അതിക്രമം ചോദ്യം ചെയ്തപ്പോൾ വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും കടന്നുകളയുകയുമായിരുന്നു.

വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സാധനങ്ങൾ വാങ്ങാനെത്തുന്ന സംഭവങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി.
