Saturday, May 9, 2026

തമിഴ്‌നാട്ടിൽ നാ‌ടകം അവസാനിക്കുന്നില്ല; വിജയ്‌ സർക്കാർ രൂപീകരണം അനിശ്‌ചിതത്വം തു‌ടരുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വി​ജ​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നീ​ളു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ വി​സി​കെ​യു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ക​ടു​ത്ത ഉ​പാ​ധി​ക​ളാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ തോ​ൾ തി​രു​മാ​വ​ള​വ​ൻ മു​ന്നോ​ട്ട് വെ​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഒ​രു അ​ധി​ക മ​ന്ത്രി​സ്ഥാ​ന​വും ന​ൽ​ക​ണം. വി​ജ​യ് ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹം ഒ​ഴി​യു​ന്ന തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ സീ​റ്റ് വേ​ണം. നി​ല​വി​ൽ ചി​ദം​ബ​രം എം​പി​യാ​യ തി​രു​മാ​വ​ള​വ​ൻ ആ ​സ്ഥാ​നം ഒ​ഴി​ഞ്ഞാ​ൽ പ​ക​രം സീ​റ്റി​ൽ പാ​ർ​ട്ടി​യു​ടെ വി​ജ​യം ടി​വി​കെ ഉ​റ​പ്പാ​ക്ക​ണം.

ജാ​തി-​മ​ത വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​ര​ണമെന്നും ദു​ര​ഭി​മാ​ന​ക്കൊ​ല ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം എന്നീ ആവശ്യങ്ങളും വി.സി.കെ ഉന്നയിച്ചിട്ടുണ്ട്‌. തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ഇ​പ്പോ​ൾ വി​സി​കെ​യു​ടെ തീ​രു​മാ​ന​ത്തെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വി​സി​കെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!