Monday, May 11, 2026

എക്സ്പ്രസ് എൻട്രി PNP ഡ്രോയിൽ 380 പേർക്ക്‌ ഇൻവിറ്റേഷൻ

ഓട്ടവ: ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തങ്ങളുടെ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി (Express Entry) ഡ്രോയിൽ 380 പേർക്ക്‌ ഇൻവിറ്റേഷൻ. 2026 മെയ് മാസത്തിലെ ആദ്യ ഡ്രോയിലാണ്‌ നിരവധി ഉദ്യോഗാർത്ഥികൾക്കാണ് കാനഡയിൽ സ്ഥിരതാമസമാക്കാനുള്ള ക്ഷണം ലഭിച്ചത്‌. 2026 മെയ് 11-ന് നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (Provincial Nominee Program – PNP) ഡ്രോയിലൂടെ ആകെ 380 ഐ.ടി.എ ആണ് ഇമിഗ്രേഷൻ വകുപ്പ് നൽകിയത്. വിവിധ പ്രവിശ്യകളിൽ നിന്നുള്ള നോമിനേഷൻ ലഭിച്ച അപേക്ഷകരെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചത്‌.

അപേക്ഷകർക്ക് കുറഞ്ഞത് 798 സി.ആർ.എസ് (CRS) സ്കോർ ആയിരുന്നു ആവശ്യം. കൂടാതെ, 2026 ജനുവരി 7-ന് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ ഡ്രോയിൽ പ്രധാനമായും ഉൾപ്പെടുത്തിയത്‌. നിശ്ചിത സമയപരിധിക്കുള്ളിൽ ഐ.ടി.എ ലഭിക്കുന്നവർക്ക് പി.ആർ (PR) അപേക്ഷയുമായി മുന്നോട്ട് പോകാൻ സാധിക്കും. ഇൻ-ലാൻഡ് കാൻഡിഡേറ്റുകൾക്കും കാനഡയിലെ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഈ വർഷം ഐ.ആർ.സി.സി (IRCC) പിന്തുടരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!